എവിടയൊ പൊലിഞ്ഞ മഴയുടെ നൊമ്പരം
അറിയുന്നു നിന്നിലെ കാറ്റെന്നെ പുല്കുമ്പോൾ
ഒരു നോക്കു കാണൻ മനമുരുകുമ്പൊഴും
ഹ്രുത്തിൽ വരക്കുന്ന സുന്ദര ചിത്രത്തിൽ
അറിയാതെ വിടരുന്നു മഴവില്ലിൻ ചാരുത…
നിൻ കണ്ണിലെന്നെ കാണാൻ കഴിയാതെ
ഉരുകുന്ന വേദന
മനസിന്റെ കണ്ണിൽ നിന്നുതിരും ചുടു കണ്ണീർ
ജീവിത പാതിയിൽ എന്നിലെ കണ്ണായ് എന്നൊടു ചേർന്നു നീ
എന്റെ പാർവ്വതി ശിവന്റെ മൂന്നാം കണ്ണു നീ…
by
വിനയ്