ഒരു വിഫല ശ്രമം…. !!!

സെപ്റ്റംബര്‍ 3, 2010

മനസില്‍ കുറിച്ചിട്ട മായാത്ത പേരുകള്‍

മഷിത്തണ്ടിനാല്‍ മായ്ക്കാന്‍ പറഞ്ഞാല്‍

തെളിച്ചം കൂടുന്നു…

വേദന നിറയുന്നു…

വീണ്ടും ശ്രമിക്കാം മായുന്നതുവരെ…

വീണ്ടും പറയുമ്പോള്‍

മിഴികള്‍ നിറയില്ലയെന്ന കള്ളവും

കവിളില്‍ നിറയുന്ന ഉപ്പി¨Ê രുചിയും..

ഞാന്‍ എങ്ങനെ മറയ്ക്കും….

ഇനിയൊരു ജന്‍മം നീ എ¨Êയാകും…

കാത്തിരുന്നു ഞാന്‍ ഏഴുജന്‍മം…

പറയാനും കാത്തിരിക്കനും

ഇനി ജന്‍മങ്ങളില്ലല്ലോ സഖീ…

അറിയാം… സത്യമാക്കന്‍ കൊതിച്ചതും

മനസില്‍ നിറച്ചതും.. ഒരു നുണ…

ഒരു വലിയ നുണ….

നീയില്ലയെന്ന സത്യം…

എങ്ങനെ ഞാനീ വരികളില്‍ പകര്‍ത്തും…..

Advertisements

ഒഴിഞ്ഞ കുപ്പികള്‍… !!! ഒരു “മുടിഞ്ഞ” farewell ഓർമ്മക്ക്… !!!

മാര്‍ച്ച് 20, 2010

ഓർക്കാൻ ഒരുപാടു തന്ന college of engineering munnar……..

ഇപ്പോഴും വാളുവെച്ചു തീരാത്ത ഒരു ഓർമയുണ്ടു …

ആ  farewell day (20/03/09)

എന്തിനായിരുന്നു എന്നു ചോദിച്ചൽ അറിയില്ല

കനകം മൂലം കാമിനി മൂലം…

അങ്ങ്നെ ചിന്തിക്കുന്നവർ അധികം…

അറിയുന്നവർ ചുരുക്കം

നിങ്ങൾ അറിഞ്ഞതും അറിയാത്തതും

മനുഷ്യനേക്കൾ അധികം പാമ്പുകൽ ഇഴഞ്ഞു നടക്കുന്ന മൂന്നർ

അന്നു  CEM കണ്ടതു കുട്ടികളേക്കൾ കൂടുതൽ പാമ്പുകളെ…

പാമ്പുകളുടെ ഡാൻസ്…

പാമ്പുകളുടെ പാട്ടു

പാമ്പുകൾക്കു കയ്യടി

വിരഹത്തിന്റേയും വേർപാടിന്റേയും വേദന പങ്കുവക്കാൻ വന്ന നല്ല കുട്ടികൾക്കു മാളം കൊടുത്തതു ഒരു “മുടിഞ്ഞ…” farewell…..

ആരെയും ഉപദ്രെവിക്കതെ ഇഴഞ്ഞ പാമ്പുകൾ എപ്പൊഴാണു വിഷം തുപ്പിതുടങ്ങിയതു….

ആ കഥ…. ആ പാമ്പുകളുടെ കഥ ….

ഈ പാമ്പുകളെ രണ്ടായ് തിരിക്കാം..

മാളത്തിൽ നിന്നും വന്ന പാമ്പുകൾ…

തീയിൽ നിന്നും വന്ന പാമ്പുകൾ

തീയിൽ നിന്നും വന്ന പാമ്പുകൾക്കു ഒരു രാജാവുണ്ടു…  അവർ വാഴിക്കാതെ സ്വയം രാജാവയ ഒരു രാജാവു…

അവിടത്തെ പ്രജകൾ മനസുകൊണ്ടു വെറുക്കുന്ന ഒരു രാജാവു…

മാളത്തിലെ പാമ്പുകൾക്കു രാജാവില്ല… ജനാധിപത്യം

സമയം ഏകദേഷം രാത്രി 8 മണി

വിഷം നിറക്കാനുള്ള പമ്പടാക്കൻ 1 മണിക്കൂർ മാത്രം.. byks താഴേക്കും മുകളീലെക്കും ഒഴുകുന്നു…. വിഷവുമായ്…

രണ്ടു സഘം പാമ്പുകളും രണ്ടു മൂലകളിൽ…

ഒരു കാര്യം

ഈ മാളത്തിലെ പാമ്പുകൾക്കു പ്രെത്യേകതയുണ്ടു… എത്ര തല്ലിയാലും ച്ചാവത്തില്ല…

വിഷം തുപ്പും പക്ഷെ കൊത്തത്തില്ല…(ഗതികെട്ടൽ..)

തീയിലെ പാമ്പുകൾ… അവരുടെ രാജാവു ഈ ഇടുക്കി കട്ടപ്പന ഭാഗങ്ങളിൽ നിന്നും നല്ല ഒന്നാംന്തരം മലമ്പാപു അന്നാക്കോണ്ടാ…

ഇമ്മന്തിരി പാമ്പുകളെ കൊണ്ടു വന്നു… മാളത്തിൽ പരസ്പരം വിഷം തുപ്പി ജീവിക്കുന്ന പാമ്പുകളെ ഉപദ്രവിക്കലാണു main പരുപാടി..

പക്ഷേ പുള്ളിക്കരൻ ഒരു കാര്യം മറന്നു…

നല്ല ഉഗ്ര വിഷമുള്ള രാജവെമ്പാലയും കരിമൂർഖനുമൊക്കയുള്ള മാളത്തിൽ വന്നു ശക്തി കാണിച്ചിട്ടു പോയാൽ…

”  അല്ല ഞങ്ങൾ പത്തി മടക്കി അടങ്ങിയിരിക്കോ….

എന്തേ ഞങ്ങൾ കൊത്തിയാൽ കൊള്ളത്തില്ലേ……”

അപ്പൊ 8 മണി

പതിവുപോലെ മാളത്തിലെ പാമ്പുകൾ

വിഷം തുപ്പി വെറുതെ വിഷം കഴിച്ചിരിക്കുവാണെ… അല്ല.. കുറച്ചു ഉഗ്ര വിഷമാ തുപ്പിക്കോണ്ടിരുന്നേന്നു കൂട്ട്ക്കോ…..

ശ്രദ്ദിചുകെൾക്കണേ…. ആരുടെ ദേഹത്തും അതു കൊണ്ടിട്ടില്ല……

പെട്ടന്നു…

ഒരു കുപ്പി… മാളത്തിലെ പാമ്പുകൾക്കു നെരേ….

സത്യം പറയാലോ കൊത്തൻ മുട്ടി നില്ക്കുന്ന ഞങ്ങൾക്കു പിന്നെന്തെങ്കിലും വേണോ….

അടി ഇടി കൊത്തു…..

പൊടിപൂരം….

തീയും മാളവും പരസ്പരം കൊത്തി…

പക്ഷെ ചെറിയൊരു കാര്യം..

ഈ അടി തുടങ്ങിയപ്പൊ കണ്ട… തീയിലെ രാജാവിനെ പിന്നെ അവിടെ കാണാനില്ല….

“ഞങ്ങളുടെ പ്രിയപ്പെട്ട തീയിലെ കൂട്ടുകാരെ….നിങ്ങളുടെ രാജാവു അന്നു അടി തുടങ്ങിയപ്പോൾ ഏതു പൊത്തിലേക്കാ പോയേ….

അതെങ്ങിന നിങ്ങൾക്കറിയാ അല്ലേ…”

പ്രിൻസി

സാറുമ്മാര്‌

പെണ്ണുങ്ങൾ

ജൂനിയേർസ്

എല്ലാവരേയും സാക്ഷി നിർത്തി നല്ല രസികൻ അടി…

[“നാണക്കേടു അല്ലേ അളിയാ…”]

[“ഏയ് അറിയൂലാ​‍ാ….”]

[“ഏയ്…ചീ..ചീ…പോടാ…”]

[“കണ്ണൂർ സെന്റ്രൽ ജയിൽ ആൺപിള്ളേർക്കുല്ലതാടാ….. ”]

[“അത്…. അതെ….”]

എല്ലാരും ചേർന്നു പിടിചുമാറ്റി…

അളിയാ പോലീസ് വന്നടാ… ഓടിക്ക്ക്കോ….

ഒടുവിൽ അതങ്ങനെ കഴിഞ്ഞൂ

പോർക്കളം വിചനം…

[ഒരാൾ ഒഴിച്ചു…. അവൻ അപ്പൊഴും ഒന്നും അറിയാതെ അവന്റെ വിരഹ പ്രണയിനിയുടെ പേരും ഉറക്കേ വിളിച്ചു പറഞ്ഞു ആ പുല്മേട്ടിൽ കിട്ന്നു…. ]

അങ്ങനെ അടുത്ത ദിവസം….

college notice board……..

ഗനഗംഭീര അക്ഷരത്തിൽ 5 പേരുകൾ തെളിഞ്ഞു…

അതിൽ

4 മാളത്തിലെ പാമ്പുകൾ [വേണമെങ്കിൽ 5 എന്നും പറായാം]

ഈ 5 പേരുടെ നെറ്റിയിലും വന്നു പതിച്ചു ഒരു ലക്ഷത്തിന്റെ തുറുപ്പുഗുലാൻ

അങ്ങനെ ഒരു “മുടിഞ്ഞ” farewell day അന്ത്യം..

തീയിലെ നല്ലവരായ പാമ്പുകൂട്ടുകാരെ ഇതൊരു ഓർക്കൽ മാത്രമാണൂ…

ഒരു വാളുവെപ്പു…

നിങ്ങൾക്കറിയാം നമ്മൾ എങ്ങിനെ നടന്നവരാണെന്നു… അതിനെ ഇടേക്കോടെ ഒരുത്തൻ… അവിടയാണു പാളിയതു…

ഞങ്ങളുടെ കൊത്തുകൊണ്ട തീയിലെ ചില പാവം പാമ്പു സുഹ്രുത്തുക്കളോട്… ഞങ്ങളുടെ വിഷമം അറിയിക്കുന്നു…

ഓർക്കാൻ സുഖവും വേദനയുമുള്ള നൊമ്പരങ്ങലുടെ കൂട്ടത്തിൽ…

ഈ അവിഞ്ഞ ഓർമ്മക്കുറിപ്പും……

മൂന്നാം കണ്ണു …..!!!

മാര്‍ച്ച് 20, 2010

എവിടയൊ പൊലിഞ്ഞ മഴയുടെ നൊമ്പരം

അറിയുന്നു നിന്നിലെ കാറ്റെന്നെ പുല്കുമ്പോൾ

ഒരു നോക്കു കാണൻ മനമുരുകുമ്പൊഴും

ഹ്രുത്തിൽ വരക്കുന്ന സുന്ദര ചിത്രത്തിൽ

അറിയാതെ വിടരുന്നു മഴവില്ലിൻ ചാരുത…

നിൻ കണ്ണിലെന്നെ കാണാൻ കഴിയാതെ

ഉരുകുന്ന വേദന

മനസിന്റെ കണ്ണിൽ നിന്നുതിരും ചുടു കണ്ണീർ

ജീവിത പാതിയിൽ എന്നിലെ കണ്ണായ് എന്നൊടു ചേർന്നു നീ

എന്റെ പാർവ്വതി ശിവന്റെ മൂന്നാം കണ്ണു നീ…

by

വിനയ്

അകലുവാൻ………

മാര്‍ച്ച് 19, 2010

കണ്ണീർ നനഞ്ഞു പടർന്നൊരാ കവിൾ തടം

ചുണ്ടാൽ തഴുകി നിൻ വേദനയുടെ രുചി ഞാനറിയുന്നു….

അകലാൻ കൊതിക്കുമ്പൊഴും

എവിടെയൊ കോർതിട്ടു വലിക്കുന്നൊര

മുറിഞ്ഞാൽ തകരുന്ന നമ്മുടെ ബന്ധവും

ചിരി നല്കാൻ കൊതിക്കുമ്പോൾ

എന്നൊ മറന്നൊരാ മന്ദഹാസം പൊഴിക്കൻ

നിൻ ചുണ്ടുകൾ വെറുക്കുന്നു

വേദന കോപമായ് മാറുമ്പോൾ

എന്നിലെ മ്രുഗവും പതിയെ ഉനർന്നിടും

തഴുകൽ അഴുക്കായ്

തലോടൽ മടുപ്പയ്

നിന്നെ അറിയാതെ നിന്നിലമരാൻ അവൻ കൊതിച്ചിടും

മാപ്പു നല്കൂ നീ സഖി

തകർന്നൊരെൻ ഹ്രുദയക്കൂട്ടിൽ നിന്ന്

പറന്നകലാം നിനക്കിനി

ഏതു ബന്ധവും അന്ന്യമാം

by

വിനയ്

നന്ദി…

ഫെബ്രുവരി 1, 2010

നന്ദി… പ്രിയസഖീ നന്ദി…
എനിക്കു നീ തന്നതിനെല്ലാം നന്ദി.
ഒന്നും മിണ്ടാതെയരികിലിരുന്നു നീ
തന്നോരു ബന്ധുര നിര്‍വൃതിക്കും
ഞാനറിയാതെയെന്റെ നേര്‍ക്കു നീളും മിഴി-
ക്കോണില് തുളുമ്പിയോരാര്ദ്രതക്കും
പിന്നെയാ ചൊടിതന്നില്‍ വിടര്‍ന്നൊരാ
ചമ്പകപ്പൂവിതള്‍ പുഞ്ചിരിക്കും
കാറ്റിലുലഞ്ഞ മുടിച്ചാര്‍ത്തില്‍ നിന്നെന്റെ
കൈക്കുമ്പിളില്‍ വീണ പൂവുകള്‍ക്കും

ഒന്നും പറയാതെ പോയി നീയെങ്കിലും
ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും
ഇത്തിരി നേരമെന്നാകിലും നീയെന്റെ
സ്വപ്നങ്ങളില്‍വന്നു പോവതിന്നും,
എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രവായ് വ –
ന്നെന്‍ സുഖമാരായും കൊഞ്ചലിനും
നൊന്തെരിയുന്നൊരെന്‍ മണ്‍ചിരാതിന്‍ പ്രാണ –
തന്തുവില്‍ സ്നേഹം ചൊരിവതിന്നും,
നന്ദി! പ്രിയസഖീ നന്ദി! എനിക്ക് നീ
തന്നതിനെല്ലാം… തരാത്തതിനും…

…………………….. ഒ.എന്‍.വി.

പാഴായ…… !!!

ജനുവരി 16, 2010

ദിനങ്ങള്‍ യുഗങ്ങളെ കാത്തിരുന്നപ്പൊഴും

ഒരു നേര്‍ത്ത മൊഴിക്കായ്‌ കാതോര്‍ത്തപ്പൊഴും

മനസിണ്റ്റെയുള്ളില്‍ ഉടഞ്ഞ ചില്ലുകള്‍

സ്വപ്നങ്ങള്‍ പുല്‍കുമ്പൊള്‍

അരുതെന്നു പറയാന്‍ മൊഴികള്‍ മറന്നുപ്പോയ്‌…

അകലെയെന്നാകിലും

അടുക്കുന്നൊരാനിഴല്‍

തണലാകുമോയെന്നു

വെറുതെ കൊതിച്ചുപോയ്‌…

ഒരു പാതിയെന്നൊ വേണ്ടന്നു കരഞ്ഞപ്പോള്‍

മറുപാതിയെന്തേ..  കേള്‍ക്കാതെപ്പോയ്‌…

ഒരു നിമിഷം തന്ന സ്വര്‍ഗ്ഗീയ ഭാവം

നരകത്തിലെരിയുന്ന കണ്ണുനീര്‍ത്തുള്ളി…

ഓര്‍ക്കാന്‍ മറന്നതൊ

ചിന്തകള്‍ കുഴഞ്ഞതൊ

വെറുക്കാതിരിക്കുവാന്‍ നന്‍മയും അന്ന്യം

തിരിഞ്ഞൊന്നു നോക്കിയാല്‍

മായുന്ന കാല്‍ചിന്തുകള്‍

പുഞ്ചിരി തൂകി എന്നൊടോതുമൊ

“പാഴായ ജന്‍മമേ… ”

അറിയാതെ കൊതിക്കുന്നു

കനിവിനായ്‌ കേഴുന്നു

ഈ നിമിഷം…

ഒന്നു പുണരുമോ മരണമേ… !!!

by

വിനയ്‌

ഒഴിഞ്ഞ കുപ്പികള്‍… !!! ഭാഗം 2 കോളേജില്‍… !!!

സെപ്റ്റംബര്‍ 8, 2009

നാല്‌ വര്‍ഷം ഗര്‍ഭകാലയളവ്‌….

അല്‍പവിജ്ഞാനികളായ വിദ്യാര്‍ത്ഥി ബീജങ്ങളെ…. പൂര്‍ണ്ണ വിജ്ഞാന കോശങ്ങളാക്കി പ്രസവിക്കാന്‍ കാത്തിരിക്കുകയാണവള്‍….

ഇതിനിടയില്‍ ഭ്രൂണഹത്യയും അലസിപോകലും സര്‍വ്വസാധാരണം… അവസാനം പ്രസവിച്ചു തള്ളുന്നതോ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അപൂര്‍വ്വ ശിശുക്കളെ…

അവളെയല്ല കുറ്റം പറയുന്നതു… ഞങ്ങളെ… പിന്നെ ഞങ്ങളെ ഞങ്ങളാകാന്‍ സഹായിച്ച കുറെ നല്ല അദ്ദ്യാപകരെയും….!!!

അല്ല ഇതെന്തിനാ ഇവിടെ പറഞ്ഞതു… !!!

അപ്പൊ കോളേജില്‍ എത്തി…

ഒട്ടോ വന്നു നിക്കുന്നതും എല്ലാവരും ഇറങ്ങി ഓടുന്നതു കാണാം… ഫാസ്റ്റ്‌ ഹവര്‍ കയറി പടിച്ചു മലത്തനല്ല… ഓട്ടോക്കു കൊടുക്കാന്‍ കാശ്‌ വേണ്ടേ…!!!

ഒടുവില്‍ ഏതെങ്ങിലും ഹതഭാഗ്യണ്റ്റെ തലയിലാകുന്നു ആ ഭാഗ്യം.. ഒന്നുകില്‍ കാശ്‌` കൊടുക്കുക… അല്ലങ്കില്‍

“ചേട്ടാ നാളെത്തരാം…”

കുഴപ്പമില്ല മാറി മാറി ആ ചാന്‍സ്‌ എല്ലവര്‍ക്കും കിട്ടറൂണ്ടു… എന്തായാലും മിശിഹാ ചേട്ടണ്റ്റെ ഭാഗ്യം… !!

ഓട്ടം ചെന്നു നില്‍ക്കുന്നതു ടോയലറ്റിലാണൂ… കോളേജിലെ വെള്ളം കുറച്ചു തലയില്‍ ഒഴിച്ചില്ലങ്കില്‍ സമാധാനം വരില്ലല്ലൊ ആര്‍ക്കും…

പിന്നെ ആദ്യം പറഞ്ഞ ചിലരുണ്ടല്ലൊ.. അപ്പിയിടാന്‍ വരുന്നവര്‍… അവര്‍ അവരുടെ  ദൌത്യത്തിനായ്‌ ക്യൂ നില്‍പ്പു ആരഭിക്കും…

അതു കഴിഞ്ഞു നേരേ കാണ്റ്റീന്‍…

ഇന്നലെ മാളത്തില്‍ നിന്നു വേച്ചു..വേച്ചു… പടിയിറങ്ങിപ്പൊയ…. അച്ചായനും , ഏ ആറും പ്രാക്കുമെല്ലാം അവിടെ ഹാജര്‍…!!!

“രണ്ട്‌ ഗ്ളാസ്സു ഇപ്പൊ തന്നെ കുടിച്ചളിയാ.. എന്നാ ഹന്‍ങ്ങോവറാടാ.. ”

“അയ്യടാ ബൂസ്റ്റ്‌ കുടിക്കുന്നപ്പോലെ പൂളവെള്ളം വലിച്ചു കയറ്റിയപ്പൊള്‍ ഓര്‍ത്തില്ലല്ലെ… ”

“അജി ചെട്ടാ അഞ്ചാറു നാരങ്ങാ വെള്ളംകൂടി എടുത്തോ”

[ ഈ മോരും, നാരങ്ങാ വെള്ളവും കുടിച്ചല്‍ ഹന്‍ങ്ങോവറ്‍ കുറായുമെന്നു പറയുന്നതു വെറുതയാ.. വായക്കു ഒരു സുഖം… അത്രതന്നേ…]

ഈ സമയമാകുമ്പോഴേക്കും കാണ്റ്റീന്‍ ഏകദേശം കാലിയായ്ക്കാണും…

“ഡാ രണ്ടു പുകയെടുത്തിട്ടു വരാം.. ”

വലിക്കാന്‍ ത്റാണിയുണ്ടായിട്ടല്ല… എന്നാലും….സിഗറേറ്റ്‌ കയ്യില്‍ ഉണ്ടായിപ്പോയില്ലേ…

“അജി ചേട്ടാ ആ തീപ്പട്ടി തന്നേ… ”

“വട്ടോളീ മോനേ… ദേ ഇപ്പൊ c v വന്നു ഒരു ചെക്കിംഗ്‌… നാടത്തിയട്ടു പോയതേയുള്ളൂ.. ”

“പിന്നെ… പുള്ളീയോടുപോയ്‌ പണിനോക്കാന്‍ പറ… പ്രാക്കേ നീ വന്നിണ്ടാ…… ”

അങ്ങിനെ സിഗറേറ്റ്‌ വലിക്കാനുള്ള ആദ്യ ഗ്യാങ്ങ്‌ പോകുന്നു…ബാക്കിയുള്ളാവര്‍ നാരങ്ങാ വെള്ളം നുണഞ്ഞു അടുത്ത ഊഴത്തിനായ്‌ കാത്തിരിക്കുന്നു..

ഇനി കഴിക്കാം… പൂരിയോ അപ്പമോ…. ബിസ്ക്കറ്റോ ഉള്ളതെന്തും…?

ജി പിക്ക്‌ പറ്റുണ്ട്‌.. അതിണ്റ്റെ അഹങ്കാരത്തില്‍ കാണ്റ്റീന്‍ കാലിയാക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണൂമല്ലോ….!!!

അങ്ങനെ കഴിച്ചും കുടിച്ചും വലിച്ചും…. കാലത്തെ കാണ്റ്റീന്‍ ദൌത്ത്യം അവസാനിപ്പിച്ചു അവിടന്നു ഇറങ്ങുന്നു…

അതിനു മുന്‍പു ഒരു കാര്യം…

വായില്‍ മദ്യത്തിണ്റ്റെ മണമില്ലതെ ഒരു ദിവസമെങ്കിലും കോളേജില്‍ കയറനമെന്ന ആഗ്രഹം… ഇതുവരെ നടന്നട്ടില്ല…

ഏതെങ്കിലും ഒരു പെണ്ണിനോടോ , ടീച്ചേര്‍സിനോടോ…. വാ തുറന്നു ഒന്നു മിണ്ടിപ്പോയാല്‍….

“എണ്റ്റെ ദൈവമേ… ഇവന്‍ കാലത്തെ അടിചിട്ടണാല്ലൊ കോളേജിലേക്കു കെട്ടിയെടുത്തിരിക്കുന്നതു…”

ഇങ്ങനെ മനസ്സില്‍ പറഞ്ഞവര്‍ സ്ഥലം കാലിയാക്കും…

ഇതിനു വിരാമമിടാന്‍ ഒരു ശ്രമമെന്നോണം… കാണ്റ്റീനിലെ മണസംഹാര മിഠായ്കള്‍ വാങ്ങി വായില്‍ നിറാച്ചാണു ക്ലാസിലേക്കു പോകുന്നതു… !!

എങ്ങനെയൊക്കെ ധ്റ്‍തി കാണിച്ചാലും ആദ്യത്തെ ഹവര്‍ പ്പോക്കാ…!!!

അയ്യോ…പടിക്കന്‍ മുട്ടിനില്‍ക്കുന്നതുകൊണ്ടല്ല ഈ വിഷമം…

അറ്റന്‍ഡന്‍സ്സ്‌…. !!!

പടിച്ചു ഇറങ്ങിയപ്പൊ തന്നെ…. ആര്‍ക്കോ എന്തൊക്കയൊ ചെയ്തു കൊടുത്തു പടിപ്പിക്കാന്‍ കയറിയ….. ചില നല്ല അദ്ദ്യപകരുണ്ടു…[വളരെ കുറച്ചുപേര്‍ മാത്രം…. നല്ലവര്‍….]

അവരുടെ  ക….ക്കിടയിലാണല്ലോ…. ഈ അറ്റന്‍ഡന്‍സ്സ്‌…

കലികാല വൈഭവം… !!!

ഇപ്പോഴേ….അവരെ എന്തെങ്ങിലും പറഞ്ഞു ഗുരുത്തദോഷം വാങ്ങുന്നില്ലാ…. ഇനിയും സമയമുണ്ടല്ലോ…. കാണാം…!!!

ചുവന്ന കോണകം കഴുത്തില്‍ കെട്ടാത്തതുകൊണ്ടോ… പാണ്റ്റിണ്റ്റെ നിറം…മാറിയതുകൊണ്ടോ…. ഒളിച്ചുവേണം.. ക്ലാസ്സിനു മുന്നില്‍ വരെ എത്താന്‍….  c.v എങ്ങാനും കണ്ടാല്‍…

അങ്ങനേ ഷേക്സ്‌പിയര്‍ തോറ്റുപോകുന്ന…c.vയുടെ  ഇംഗ്ളീഷ്‌ ശകാരവര്‍ഷത്തില്‍ നിന്നും രക്ഷപ്പെട്ടു… ക്ലാസ്സിനു മുന്നിലെത്തുന്നു…. !!!

“നീ തുറക്കു…. !!!”

“അയ്യടാ…. നീ തുറക്കു…. !!!”

ടക്ക്‌.. ട്ക്ക്‌….

സാര്‍…

അങ്ങനെ ഇഷ്ടവും ഇഷ്ടക്കേടുകളുമുള്ള…

മധുരവും കയ്പ്പുമുള്ള…

ഞങ്ങളുടെ ക്ലാസുകളിലേക്കു…

ക്ലാസ്സിലെ അങ്കം തുടരും…..!!!

ഒഴിഞ്ഞ കുപ്പികള്‍… !!! ഭാഗം 1 പകല്‍…!!!

സെപ്റ്റംബര്‍ 4, 2009

സുഖത്തിനും ദു:ഖത്തിനും വെള്ളമടി…. അങ്ങനെയല്ല…. വെള്ളമടിക്കാന്‍ സുഖവും ദു:ഖവും… ഈ സിദ്ധാന്തവുമായി മുന്നോട്ടുപോകുന്ന കുറച്ചു ചെറുപ്പക്കാര്‍…

ഒരു പകല്‍..(എന്നത്തേയും പോലെ ഒരു പകല്‍… )

ഇന്നലെ അടിച്ച കൂതറ സാധനത്തിണ്റ്റെ ഹാന്‍ങ്ങോവര്‍ മാറാതെ ചടഞ്ഞു കിടക്കുകയാണവര്‍… മാളത്തിലെ പാമ്പുകള്‍… ഉദിയെഴുന്നേല്‍പ്പിക്കാന്‍ കാണും എന്നും ഒരുത്തന്‍… ഇന്നലെ അടിക്കാത്തതുകൊണ്ടല്ല… വാളുവക്കാന്‍ കുറച്ചു നേര്‍ത്തേ എഴുന്നേറ്റുപ്പോയീ പാവം… അങ്ങനെ ഓരോരുത്തര്‍ എഴുന്നേല്‍ക്കുകയായ്‌…

കൂട്ടത്തില്‍ കുറച്ചെങ്കിലും ക്റ്‍ത്യനിഷ്ട്‌യുള്ള കിളവന്‍ ഞങ്ങള്‍ കണ്ണുതുറക്കുമ്പോഴെക്കും കോളേജ്‌ പടച്ചട്ട ഇടുന്നുണ്ടാകും…(തുരുമ്പിച്ച കുറേ കണ്ണികള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ദൈവത്തിനു പറ്റിയ അബദ്ദം…. )

പറഞ്ഞുനില്‍ക്കാന്‍ സമയമില്ല… ഓടണ്ടേ… കക്കൂസയിലേക്കു…!!!

ചിലര്‍ക്കതു വിഷയമേ അല്ല അപ്പിയിടാന്‍ കോളേജുണ്ടല്ലൊ….!!!

“എടാ തീപ്പെട്ടി എവിടാടാാ….. കു……. !!!!”

“നിണ്റ്റെ അപ്പണ്റ്റെ കൂ…… ല്‌!!!”

അങ്ങനെ അന്നത്തെ ദിവസം തുടങ്ങുകയായ്‌ ഒഴിവാക്കാനാവാത്ത കുറേ വാക്കുകളുടെ അകമ്പ്ടിയോടേ… !!!

ദോഷം പറയരുതല്ലോ…. എല്ലാവരൂം പല്ലുതേക്കും…(സലീം… ആ പോട്ടേ… )

വെള്ളത്തിണ്റ്റെ ദൌര്‍ബല്ല്യം മുതലെടുത്തു കുളി നടത്തറില്ല… പല്ലുതേച്ചു മുഖം കഴുകുന്നകൂട്ടത്തില്‍ കുറച്ച്‌ വെള്ളം തലയിലേക്കു… തലമുടിയുടെ നീളമനുസരിച്ചു ഉപയോഗിക്കുന്ന വെള്ളത്തിണ്റ്റെ അളവും കൂടും… എല്ലാവരും പേരിനു മുടിചീകുമ്പോള്‍…. നെഹ്‌റാ… കുളിയില്ലങ്കിലും ഇവണ്റ്റെയൊക്കെ ഒരുങ്ങലു കണ്ടാല്‍…!!!

ഇനി പടച്ചട്ട അണിയല്ലണൂ… അതൊരു പ്രശ്നമേ അല്ല… !!!

ഇതിനിടയില്‍ ഇന്നലത്തെ ബഹളത്തില്‍ ആരൊ പൂഴ്ത്തിയ ഒന്നോ രണ്ടോ സിഗററ്റില്‍ നിന്നു രണ്ടോ മൂന്നോ പുക എല്ലാവരും എടുത്തിരിക്കും… മിക്കവാറും ഹരീഷിണ്റ്റെ കയ്യില്‍ കാണും… അവനു കാര്യം സാധിക്കണമെങ്കില്‍ അതു വേണം… കോളേജ്‌ കക്കൂസിനു ഇതറിയില്ലല്ലോ.. !!!

“ഇന്നു പോണോടാ… ”

കിടാക്കപ്പായയില്‍ നിന്നു എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഇറങ്ങുന്നതുവരെ ഈ ശബ്ദം… മാളത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും…

മിക്കവാറും ഹരിയകും ആ ശബ്ദത്തിനു പുറകില്‍.. വട്ട്‌സ്‌ ഉണ്ടെങ്ങില്‍ പൂര്‍ണ്ണം… ഇതു കേള്‍ക്കാന്‍ കാത്തിരുന്ന പോലെ പുതപ്പു തലവഴി മൂടാന്‍ റിജോയും…

വിനയും ശ്രീകാന്തും ദിപിനുമില്ലെങ്കില്‍ സി . എസ്സില്‍ എന്തു ഓളം (അറിയാം പറയണ്ടാ..) പക്ഷേ… ആ ശബ്ദം…, തലപൊക്കാന്‍ പറ്റാത്ത ഹാന്‍ങ്ങോവര്‍… പുതപ്പിനടിയിലേക്കു വലിയാന്‍ ഇതൊക്കെ തന്നെ ധാരാളം…

ജി.പിയും ജിംസണും ചെന്നില്ലെങ്കില്‍ ബല്ലുവിനു വിഷമമാകില്ലേ…!!! പിന്നെ നെഹ്‌റ ആണല്ലോ കോളേജ്‌ നടത്തുന്നതു… അവനു എന്തായാലും പോണം…!!!

സലീം എന്നും കോളേജില്‍ വരാന്‍… പ്രാര്‍ത്ഥിക്കുന്ന കുറേപേര്‍ ഉണ്ടല്ലൊ… അപ്പൊ അതങ്ങനെ നടക്കും… കൂടെ നന്ദു കാണുമല്ലോ… !!!

സി എസ്സിണ്റ്റേയും, ഇ സിയുടേയും, ഇ ഇ ഇയുടേയും. ഭാഗ്യം… ഇന്നെല്ലാവരും ഉണ്ട്‌… അങ്ങനെ 8:45 എഴുന്നേറ്റു 8:55 എല്ലാവരും റെഡ്ഡിയയെന്നു അവകാശപെടുന്നു….!!!

കൂട്ടത്തില്‍ അന്ന് (പ്രത്യേകിച്ചു) കോളേജില്‍ പോകണാമെന്നു ആഗ്രഹമുള്ളവന്‍….. വിളിക്കുന്നു… “മിശിഹേ….”( ഓട്ടോ.. )

കോളനിയിലേ… തരുണീമണികള്‍…ഇടങ്കാല്‍ വച്ചില്ലങ്കില്‍…. മിശിഹാ മാളത്തിണ്റ്റെമുന്നില്‍…

ആര്‍ക്കു എപ്പോവേണമെങ്കിലും കട്ട്‌ ചെയ്യ്‌തു കയറിവരാം… വാതില്‍ പൂട്ടാറില്ല… പൂട്ടിയാലും താക്കോല്‍ അവിടെ തന്നെ കാണൂം…!!!

അങ്ങനെ ബാലികേറമല യാത്ര ആരഭിക്കുന്നു… !!!

വിജ്ഞാനത്തിണ്റ്റെ സ്വര്‍ണ്ണഗോപുരത്തേക്കു… !!!

കോളേജ്‌ ഓഫ്‌ എന്‍ജിനീറിഗ്‌….. മൂന്നാര്‍….!!!

[ പറയാതെ വയ്യ….ഈ മലയാളത്തില്‍ ഇതൊന്നു… പണ്ഡാറമടങ്ങണമെങ്കില്‍… പിന്നെ വെറേ പണിയൊന്നും ഇല്ലത്തതുകൊണ്ടു കുഴപ്പമില്ല… തുടക്കമല്ലേ… ആദ്യം പറഞ്ഞപോലെ ഈ ബോര്‍ സഹിക്കുക….!!! സഹകരിക്കുക… !!! ]

ഈ ഗതികേടു…….തുടരും……..!!!

നഷ്ടസ്വപ്നം…!!!

സെപ്റ്റംബര്‍ 3, 2009

മനസ്സില്‍ നിന്നെ പ്രതിഷ്ഠിച്ചനാള്‍ മുതല്‍

സ്നേഹത്തിന്‍ സുഖം ഞാനറിഞ്ഞു

നിന്നെ കാണാതുള്ളോരൊ നിമിഷവും

ദു:ഖത്തിന്‍ വേദന ഞനറിഞ്ഞു…

ചിരിക്കുമ്പോള്‍ വിടരുന്ന പനിനീര്‍ മൊട്ടുകള്‍

സ്നേഹത്തിന്‍ പൂ ചെണ്ടുകളായ്‌…

കരയുമ്പോഴൊഴുകുന്ന കണ്ണീര്‍ കണങ്ങള്‍

ദു:ഖത്തിന്‍ നീര്‍ പുഴയായി…

സ്നേഹം വറ്റിയ എന്‍ മനസില്‍ നിന്‍

സുന്ദര മുഖം കുളിര്‍ക്കാറ്റായി…

നിനക്കായ്‌ തീര്‍ത്തൊരെന്‍ സുന്ദര സ്വപ്നങ്ങള്‍

ഉള്ളിണ്റ്റെയുള്ളില്‍ ഗോപുരമായ്‌…

മനസ്സില്‍ തിങ്ങിയ ഇഷ്ടാങ്ങളെല്ലാം

അറിയാതെ.. പറയാതെ നീയറിഞ്ഞു…

ചെറു മന്ദഹാസം സമ്മനിച്ചു നീയെന്‍

സ്വപ്നങ്ങളെല്ലാം അലങ്കരിച്ചു..

സ്വപ്നങ്ങളെല്ലാം യാഥാര്‍ത്യമാക്കുവാന്‍

ഇഷ്ടം പറഞ്ഞു വിറ ചുണ്ടുകളാല്‍

സ്നേഹം നിറഞ്ഞ നിന്‍ പുഞ്ചിരി മാറി

വേദനിപ്പിക്കുന്ന കോപമായി….

വെറൂപ്പിണ്റ്റെ തീക്കനല്‍ ആളിപ്പടര്‍ത്തിയെന്‍

സ്വപ്നങ്ങളെല്ലാം ചുട്ടെരിച്ചു…

സ്വപ്നത്താല്‍ തീര്‍ത്തൊരു മാളികയെല്ലം..

ദു:സ്വപ്നം പോല്‍ തകര്‍ന്നടിഞ്ഞു…

കരയാനുമറിയാതെ… ചിരിക്കാനുമറിയാതെ…

സ്നേഹിക്കുന്നവര്‍ക്കിതാ നഷ്ടസ്വപ്നം…. (നഷ്ടസ്വര്‍ഗ്ഗം)

by

വിനയ്‌…

നിനക്കായ്‌ വീണ്ടും…. !!!

സെപ്റ്റംബര്‍ 3, 2009

നിന്‍ ചിരി കാണുമ്പോള്‍…

നിന്‍ മൊഴി കേള്‍ക്കുമ്പോള്‍..

നിന്‍ കണ്ണിലെന്നേ കാണുന്നു ഞാന്‍

എന്‍ വിരലാല്‍ നിന്നേ തഴുകുന്നു ഞാന്‍

സ്നെഹിച്ചു പോകുന്നു..

അറിയാന്‍ കൊതിക്കുന്നു..

എന്നിട്ടും സഖി നിന്നേ പിണക്കിയില്ല

എന്നൊമനേ ഞാന്‍ ചൊല്ലിയില്ല…

കാണുവാന്‍ തോന്നുമ്പോള്‍…

മിണ്ടുവാന്‍ വെമ്പുമ്പോള്‍…

ഹ്റുത്തില്‍ നിന്നെ ഞാന്‍ അടുത്തിരുത്തും

സഖി നിന്നെയെന്‍ മാത്രമാക്കും…

മനസില്‍ നിറഞ്ഞൊരാ-

മൌനാനുരാഗത്താല്‍

എന്നുള്ളമെന്നും നീറിടുന്നു

പറയാന്‍ ഞനെറേ കൊതിച്ചിടുന്നു..

ഇഷ്ടം പറഞ്ഞപ്പോള്‍..

അടുക്കുവാന്‍ വന്നപ്പോള്‍..

എന്നെ തനിച്ചക്കി പോയതല്ലേ..

നീ എന്നെ വെറുത്തെങ്ങോ മറഞ്ഞതല്ലേ…

അന്നെന്നുള്ളില്‍ ശ്രുതിപോയ രാഗം

നിനക്കായ്‌ വീണ്ടും പുനര്‍ജനിച്ചു..

നിനക്കായ്‌ വീണ്ടും പാടുന്നു ഞാന്‍..

സഖി നിനക്കായ്‌ ഇന്നും കാതിരിപ്പൂ…

by

വിനയ്‌