Archive for സെപ്റ്റംബര്‍, 2009

ഒഴിഞ്ഞ കുപ്പികള്‍… !!! ഭാഗം 2 കോളേജില്‍… !!!

സെപ്റ്റംബര്‍ 8, 2009

നാല്‌ വര്‍ഷം ഗര്‍ഭകാലയളവ്‌….

അല്‍പവിജ്ഞാനികളായ വിദ്യാര്‍ത്ഥി ബീജങ്ങളെ…. പൂര്‍ണ്ണ വിജ്ഞാന കോശങ്ങളാക്കി പ്രസവിക്കാന്‍ കാത്തിരിക്കുകയാണവള്‍….

ഇതിനിടയില്‍ ഭ്രൂണഹത്യയും അലസിപോകലും സര്‍വ്വസാധാരണം… അവസാനം പ്രസവിച്ചു തള്ളുന്നതോ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അപൂര്‍വ്വ ശിശുക്കളെ…

അവളെയല്ല കുറ്റം പറയുന്നതു… ഞങ്ങളെ… പിന്നെ ഞങ്ങളെ ഞങ്ങളാകാന്‍ സഹായിച്ച കുറെ നല്ല അദ്ദ്യാപകരെയും….!!!

അല്ല ഇതെന്തിനാ ഇവിടെ പറഞ്ഞതു… !!!

അപ്പൊ കോളേജില്‍ എത്തി…

ഒട്ടോ വന്നു നിക്കുന്നതും എല്ലാവരും ഇറങ്ങി ഓടുന്നതു കാണാം… ഫാസ്റ്റ്‌ ഹവര്‍ കയറി പടിച്ചു മലത്തനല്ല… ഓട്ടോക്കു കൊടുക്കാന്‍ കാശ്‌ വേണ്ടേ…!!!

ഒടുവില്‍ ഏതെങ്ങിലും ഹതഭാഗ്യണ്റ്റെ തലയിലാകുന്നു ആ ഭാഗ്യം.. ഒന്നുകില്‍ കാശ്‌` കൊടുക്കുക… അല്ലങ്കില്‍

“ചേട്ടാ നാളെത്തരാം…”

കുഴപ്പമില്ല മാറി മാറി ആ ചാന്‍സ്‌ എല്ലവര്‍ക്കും കിട്ടറൂണ്ടു… എന്തായാലും മിശിഹാ ചേട്ടണ്റ്റെ ഭാഗ്യം… !!

ഓട്ടം ചെന്നു നില്‍ക്കുന്നതു ടോയലറ്റിലാണൂ… കോളേജിലെ വെള്ളം കുറച്ചു തലയില്‍ ഒഴിച്ചില്ലങ്കില്‍ സമാധാനം വരില്ലല്ലൊ ആര്‍ക്കും…

പിന്നെ ആദ്യം പറഞ്ഞ ചിലരുണ്ടല്ലൊ.. അപ്പിയിടാന്‍ വരുന്നവര്‍… അവര്‍ അവരുടെ  ദൌത്യത്തിനായ്‌ ക്യൂ നില്‍പ്പു ആരഭിക്കും…

അതു കഴിഞ്ഞു നേരേ കാണ്റ്റീന്‍…

ഇന്നലെ മാളത്തില്‍ നിന്നു വേച്ചു..വേച്ചു… പടിയിറങ്ങിപ്പൊയ…. അച്ചായനും , ഏ ആറും പ്രാക്കുമെല്ലാം അവിടെ ഹാജര്‍…!!!

“രണ്ട്‌ ഗ്ളാസ്സു ഇപ്പൊ തന്നെ കുടിച്ചളിയാ.. എന്നാ ഹന്‍ങ്ങോവറാടാ.. ”

“അയ്യടാ ബൂസ്റ്റ്‌ കുടിക്കുന്നപ്പോലെ പൂളവെള്ളം വലിച്ചു കയറ്റിയപ്പൊള്‍ ഓര്‍ത്തില്ലല്ലെ… ”

“അജി ചെട്ടാ അഞ്ചാറു നാരങ്ങാ വെള്ളംകൂടി എടുത്തോ”

[ ഈ മോരും, നാരങ്ങാ വെള്ളവും കുടിച്ചല്‍ ഹന്‍ങ്ങോവറ്‍ കുറായുമെന്നു പറയുന്നതു വെറുതയാ.. വായക്കു ഒരു സുഖം… അത്രതന്നേ…]

ഈ സമയമാകുമ്പോഴേക്കും കാണ്റ്റീന്‍ ഏകദേശം കാലിയായ്ക്കാണും…

“ഡാ രണ്ടു പുകയെടുത്തിട്ടു വരാം.. ”

വലിക്കാന്‍ ത്റാണിയുണ്ടായിട്ടല്ല… എന്നാലും….സിഗറേറ്റ്‌ കയ്യില്‍ ഉണ്ടായിപ്പോയില്ലേ…

“അജി ചേട്ടാ ആ തീപ്പട്ടി തന്നേ… ”

“വട്ടോളീ മോനേ… ദേ ഇപ്പൊ c v വന്നു ഒരു ചെക്കിംഗ്‌… നാടത്തിയട്ടു പോയതേയുള്ളൂ.. ”

“പിന്നെ… പുള്ളീയോടുപോയ്‌ പണിനോക്കാന്‍ പറ… പ്രാക്കേ നീ വന്നിണ്ടാ…… ”

അങ്ങിനെ സിഗറേറ്റ്‌ വലിക്കാനുള്ള ആദ്യ ഗ്യാങ്ങ്‌ പോകുന്നു…ബാക്കിയുള്ളാവര്‍ നാരങ്ങാ വെള്ളം നുണഞ്ഞു അടുത്ത ഊഴത്തിനായ്‌ കാത്തിരിക്കുന്നു..

ഇനി കഴിക്കാം… പൂരിയോ അപ്പമോ…. ബിസ്ക്കറ്റോ ഉള്ളതെന്തും…?

ജി പിക്ക്‌ പറ്റുണ്ട്‌.. അതിണ്റ്റെ അഹങ്കാരത്തില്‍ കാണ്റ്റീന്‍ കാലിയാക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണൂമല്ലോ….!!!

അങ്ങനെ കഴിച്ചും കുടിച്ചും വലിച്ചും…. കാലത്തെ കാണ്റ്റീന്‍ ദൌത്ത്യം അവസാനിപ്പിച്ചു അവിടന്നു ഇറങ്ങുന്നു…

അതിനു മുന്‍പു ഒരു കാര്യം…

വായില്‍ മദ്യത്തിണ്റ്റെ മണമില്ലതെ ഒരു ദിവസമെങ്കിലും കോളേജില്‍ കയറനമെന്ന ആഗ്രഹം… ഇതുവരെ നടന്നട്ടില്ല…

ഏതെങ്കിലും ഒരു പെണ്ണിനോടോ , ടീച്ചേര്‍സിനോടോ…. വാ തുറന്നു ഒന്നു മിണ്ടിപ്പോയാല്‍….

“എണ്റ്റെ ദൈവമേ… ഇവന്‍ കാലത്തെ അടിചിട്ടണാല്ലൊ കോളേജിലേക്കു കെട്ടിയെടുത്തിരിക്കുന്നതു…”

ഇങ്ങനെ മനസ്സില്‍ പറഞ്ഞവര്‍ സ്ഥലം കാലിയാക്കും…

ഇതിനു വിരാമമിടാന്‍ ഒരു ശ്രമമെന്നോണം… കാണ്റ്റീനിലെ മണസംഹാര മിഠായ്കള്‍ വാങ്ങി വായില്‍ നിറാച്ചാണു ക്ലാസിലേക്കു പോകുന്നതു… !!

എങ്ങനെയൊക്കെ ധ്റ്‍തി കാണിച്ചാലും ആദ്യത്തെ ഹവര്‍ പ്പോക്കാ…!!!

അയ്യോ…പടിക്കന്‍ മുട്ടിനില്‍ക്കുന്നതുകൊണ്ടല്ല ഈ വിഷമം…

അറ്റന്‍ഡന്‍സ്സ്‌…. !!!

പടിച്ചു ഇറങ്ങിയപ്പൊ തന്നെ…. ആര്‍ക്കോ എന്തൊക്കയൊ ചെയ്തു കൊടുത്തു പടിപ്പിക്കാന്‍ കയറിയ….. ചില നല്ല അദ്ദ്യപകരുണ്ടു…[വളരെ കുറച്ചുപേര്‍ മാത്രം…. നല്ലവര്‍….]

അവരുടെ  ക….ക്കിടയിലാണല്ലോ…. ഈ അറ്റന്‍ഡന്‍സ്സ്‌…

കലികാല വൈഭവം… !!!

ഇപ്പോഴേ….അവരെ എന്തെങ്ങിലും പറഞ്ഞു ഗുരുത്തദോഷം വാങ്ങുന്നില്ലാ…. ഇനിയും സമയമുണ്ടല്ലോ…. കാണാം…!!!

ചുവന്ന കോണകം കഴുത്തില്‍ കെട്ടാത്തതുകൊണ്ടോ… പാണ്റ്റിണ്റ്റെ നിറം…മാറിയതുകൊണ്ടോ…. ഒളിച്ചുവേണം.. ക്ലാസ്സിനു മുന്നില്‍ വരെ എത്താന്‍….  c.v എങ്ങാനും കണ്ടാല്‍…

അങ്ങനേ ഷേക്സ്‌പിയര്‍ തോറ്റുപോകുന്ന…c.vയുടെ  ഇംഗ്ളീഷ്‌ ശകാരവര്‍ഷത്തില്‍ നിന്നും രക്ഷപ്പെട്ടു… ക്ലാസ്സിനു മുന്നിലെത്തുന്നു…. !!!

“നീ തുറക്കു…. !!!”

“അയ്യടാ…. നീ തുറക്കു…. !!!”

ടക്ക്‌.. ട്ക്ക്‌….

സാര്‍…

അങ്ങനെ ഇഷ്ടവും ഇഷ്ടക്കേടുകളുമുള്ള…

മധുരവും കയ്പ്പുമുള്ള…

ഞങ്ങളുടെ ക്ലാസുകളിലേക്കു…

ക്ലാസ്സിലെ അങ്കം തുടരും…..!!!

Advertisements

ഒഴിഞ്ഞ കുപ്പികള്‍… !!! ഭാഗം 1 പകല്‍…!!!

സെപ്റ്റംബര്‍ 4, 2009

സുഖത്തിനും ദു:ഖത്തിനും വെള്ളമടി…. അങ്ങനെയല്ല…. വെള്ളമടിക്കാന്‍ സുഖവും ദു:ഖവും… ഈ സിദ്ധാന്തവുമായി മുന്നോട്ടുപോകുന്ന കുറച്ചു ചെറുപ്പക്കാര്‍…

ഒരു പകല്‍..(എന്നത്തേയും പോലെ ഒരു പകല്‍… )

ഇന്നലെ അടിച്ച കൂതറ സാധനത്തിണ്റ്റെ ഹാന്‍ങ്ങോവര്‍ മാറാതെ ചടഞ്ഞു കിടക്കുകയാണവര്‍… മാളത്തിലെ പാമ്പുകള്‍… ഉദിയെഴുന്നേല്‍പ്പിക്കാന്‍ കാണും എന്നും ഒരുത്തന്‍… ഇന്നലെ അടിക്കാത്തതുകൊണ്ടല്ല… വാളുവക്കാന്‍ കുറച്ചു നേര്‍ത്തേ എഴുന്നേറ്റുപ്പോയീ പാവം… അങ്ങനെ ഓരോരുത്തര്‍ എഴുന്നേല്‍ക്കുകയായ്‌…

കൂട്ടത്തില്‍ കുറച്ചെങ്കിലും ക്റ്‍ത്യനിഷ്ട്‌യുള്ള കിളവന്‍ ഞങ്ങള്‍ കണ്ണുതുറക്കുമ്പോഴെക്കും കോളേജ്‌ പടച്ചട്ട ഇടുന്നുണ്ടാകും…(തുരുമ്പിച്ച കുറേ കണ്ണികള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ദൈവത്തിനു പറ്റിയ അബദ്ദം…. )

പറഞ്ഞുനില്‍ക്കാന്‍ സമയമില്ല… ഓടണ്ടേ… കക്കൂസയിലേക്കു…!!!

ചിലര്‍ക്കതു വിഷയമേ അല്ല അപ്പിയിടാന്‍ കോളേജുണ്ടല്ലൊ….!!!

“എടാ തീപ്പെട്ടി എവിടാടാാ….. കു……. !!!!”

“നിണ്റ്റെ അപ്പണ്റ്റെ കൂ…… ല്‌!!!”

അങ്ങനെ അന്നത്തെ ദിവസം തുടങ്ങുകയായ്‌ ഒഴിവാക്കാനാവാത്ത കുറേ വാക്കുകളുടെ അകമ്പ്ടിയോടേ… !!!

ദോഷം പറയരുതല്ലോ…. എല്ലാവരൂം പല്ലുതേക്കും…(സലീം… ആ പോട്ടേ… )

വെള്ളത്തിണ്റ്റെ ദൌര്‍ബല്ല്യം മുതലെടുത്തു കുളി നടത്തറില്ല… പല്ലുതേച്ചു മുഖം കഴുകുന്നകൂട്ടത്തില്‍ കുറച്ച്‌ വെള്ളം തലയിലേക്കു… തലമുടിയുടെ നീളമനുസരിച്ചു ഉപയോഗിക്കുന്ന വെള്ളത്തിണ്റ്റെ അളവും കൂടും… എല്ലാവരും പേരിനു മുടിചീകുമ്പോള്‍…. നെഹ്‌റാ… കുളിയില്ലങ്കിലും ഇവണ്റ്റെയൊക്കെ ഒരുങ്ങലു കണ്ടാല്‍…!!!

ഇനി പടച്ചട്ട അണിയല്ലണൂ… അതൊരു പ്രശ്നമേ അല്ല… !!!

ഇതിനിടയില്‍ ഇന്നലത്തെ ബഹളത്തില്‍ ആരൊ പൂഴ്ത്തിയ ഒന്നോ രണ്ടോ സിഗററ്റില്‍ നിന്നു രണ്ടോ മൂന്നോ പുക എല്ലാവരും എടുത്തിരിക്കും… മിക്കവാറും ഹരീഷിണ്റ്റെ കയ്യില്‍ കാണും… അവനു കാര്യം സാധിക്കണമെങ്കില്‍ അതു വേണം… കോളേജ്‌ കക്കൂസിനു ഇതറിയില്ലല്ലോ.. !!!

“ഇന്നു പോണോടാ… ”

കിടാക്കപ്പായയില്‍ നിന്നു എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഇറങ്ങുന്നതുവരെ ഈ ശബ്ദം… മാളത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും…

മിക്കവാറും ഹരിയകും ആ ശബ്ദത്തിനു പുറകില്‍.. വട്ട്‌സ്‌ ഉണ്ടെങ്ങില്‍ പൂര്‍ണ്ണം… ഇതു കേള്‍ക്കാന്‍ കാത്തിരുന്ന പോലെ പുതപ്പു തലവഴി മൂടാന്‍ റിജോയും…

വിനയും ശ്രീകാന്തും ദിപിനുമില്ലെങ്കില്‍ സി . എസ്സില്‍ എന്തു ഓളം (അറിയാം പറയണ്ടാ..) പക്ഷേ… ആ ശബ്ദം…, തലപൊക്കാന്‍ പറ്റാത്ത ഹാന്‍ങ്ങോവര്‍… പുതപ്പിനടിയിലേക്കു വലിയാന്‍ ഇതൊക്കെ തന്നെ ധാരാളം…

ജി.പിയും ജിംസണും ചെന്നില്ലെങ്കില്‍ ബല്ലുവിനു വിഷമമാകില്ലേ…!!! പിന്നെ നെഹ്‌റ ആണല്ലോ കോളേജ്‌ നടത്തുന്നതു… അവനു എന്തായാലും പോണം…!!!

സലീം എന്നും കോളേജില്‍ വരാന്‍… പ്രാര്‍ത്ഥിക്കുന്ന കുറേപേര്‍ ഉണ്ടല്ലൊ… അപ്പൊ അതങ്ങനെ നടക്കും… കൂടെ നന്ദു കാണുമല്ലോ… !!!

സി എസ്സിണ്റ്റേയും, ഇ സിയുടേയും, ഇ ഇ ഇയുടേയും. ഭാഗ്യം… ഇന്നെല്ലാവരും ഉണ്ട്‌… അങ്ങനെ 8:45 എഴുന്നേറ്റു 8:55 എല്ലാവരും റെഡ്ഡിയയെന്നു അവകാശപെടുന്നു….!!!

കൂട്ടത്തില്‍ അന്ന് (പ്രത്യേകിച്ചു) കോളേജില്‍ പോകണാമെന്നു ആഗ്രഹമുള്ളവന്‍….. വിളിക്കുന്നു… “മിശിഹേ….”( ഓട്ടോ.. )

കോളനിയിലേ… തരുണീമണികള്‍…ഇടങ്കാല്‍ വച്ചില്ലങ്കില്‍…. മിശിഹാ മാളത്തിണ്റ്റെമുന്നില്‍…

ആര്‍ക്കു എപ്പോവേണമെങ്കിലും കട്ട്‌ ചെയ്യ്‌തു കയറിവരാം… വാതില്‍ പൂട്ടാറില്ല… പൂട്ടിയാലും താക്കോല്‍ അവിടെ തന്നെ കാണൂം…!!!

അങ്ങനെ ബാലികേറമല യാത്ര ആരഭിക്കുന്നു… !!!

വിജ്ഞാനത്തിണ്റ്റെ സ്വര്‍ണ്ണഗോപുരത്തേക്കു… !!!

കോളേജ്‌ ഓഫ്‌ എന്‍ജിനീറിഗ്‌….. മൂന്നാര്‍….!!!

[ പറയാതെ വയ്യ….ഈ മലയാളത്തില്‍ ഇതൊന്നു… പണ്ഡാറമടങ്ങണമെങ്കില്‍… പിന്നെ വെറേ പണിയൊന്നും ഇല്ലത്തതുകൊണ്ടു കുഴപ്പമില്ല… തുടക്കമല്ലേ… ആദ്യം പറഞ്ഞപോലെ ഈ ബോര്‍ സഹിക്കുക….!!! സഹകരിക്കുക… !!! ]

ഈ ഗതികേടു…….തുടരും……..!!!

നഷ്ടസ്വപ്നം…!!!

സെപ്റ്റംബര്‍ 3, 2009

മനസ്സില്‍ നിന്നെ പ്രതിഷ്ഠിച്ചനാള്‍ മുതല്‍

സ്നേഹത്തിന്‍ സുഖം ഞാനറിഞ്ഞു

നിന്നെ കാണാതുള്ളോരൊ നിമിഷവും

ദു:ഖത്തിന്‍ വേദന ഞനറിഞ്ഞു…

ചിരിക്കുമ്പോള്‍ വിടരുന്ന പനിനീര്‍ മൊട്ടുകള്‍

സ്നേഹത്തിന്‍ പൂ ചെണ്ടുകളായ്‌…

കരയുമ്പോഴൊഴുകുന്ന കണ്ണീര്‍ കണങ്ങള്‍

ദു:ഖത്തിന്‍ നീര്‍ പുഴയായി…

സ്നേഹം വറ്റിയ എന്‍ മനസില്‍ നിന്‍

സുന്ദര മുഖം കുളിര്‍ക്കാറ്റായി…

നിനക്കായ്‌ തീര്‍ത്തൊരെന്‍ സുന്ദര സ്വപ്നങ്ങള്‍

ഉള്ളിണ്റ്റെയുള്ളില്‍ ഗോപുരമായ്‌…

മനസ്സില്‍ തിങ്ങിയ ഇഷ്ടാങ്ങളെല്ലാം

അറിയാതെ.. പറയാതെ നീയറിഞ്ഞു…

ചെറു മന്ദഹാസം സമ്മനിച്ചു നീയെന്‍

സ്വപ്നങ്ങളെല്ലാം അലങ്കരിച്ചു..

സ്വപ്നങ്ങളെല്ലാം യാഥാര്‍ത്യമാക്കുവാന്‍

ഇഷ്ടം പറഞ്ഞു വിറ ചുണ്ടുകളാല്‍

സ്നേഹം നിറഞ്ഞ നിന്‍ പുഞ്ചിരി മാറി

വേദനിപ്പിക്കുന്ന കോപമായി….

വെറൂപ്പിണ്റ്റെ തീക്കനല്‍ ആളിപ്പടര്‍ത്തിയെന്‍

സ്വപ്നങ്ങളെല്ലാം ചുട്ടെരിച്ചു…

സ്വപ്നത്താല്‍ തീര്‍ത്തൊരു മാളികയെല്ലം..

ദു:സ്വപ്നം പോല്‍ തകര്‍ന്നടിഞ്ഞു…

കരയാനുമറിയാതെ… ചിരിക്കാനുമറിയാതെ…

സ്നേഹിക്കുന്നവര്‍ക്കിതാ നഷ്ടസ്വപ്നം…. (നഷ്ടസ്വര്‍ഗ്ഗം)

by

വിനയ്‌…

നിനക്കായ്‌ വീണ്ടും…. !!!

സെപ്റ്റംബര്‍ 3, 2009

നിന്‍ ചിരി കാണുമ്പോള്‍…

നിന്‍ മൊഴി കേള്‍ക്കുമ്പോള്‍..

നിന്‍ കണ്ണിലെന്നേ കാണുന്നു ഞാന്‍

എന്‍ വിരലാല്‍ നിന്നേ തഴുകുന്നു ഞാന്‍

സ്നെഹിച്ചു പോകുന്നു..

അറിയാന്‍ കൊതിക്കുന്നു..

എന്നിട്ടും സഖി നിന്നേ പിണക്കിയില്ല

എന്നൊമനേ ഞാന്‍ ചൊല്ലിയില്ല…

കാണുവാന്‍ തോന്നുമ്പോള്‍…

മിണ്ടുവാന്‍ വെമ്പുമ്പോള്‍…

ഹ്റുത്തില്‍ നിന്നെ ഞാന്‍ അടുത്തിരുത്തും

സഖി നിന്നെയെന്‍ മാത്രമാക്കും…

മനസില്‍ നിറഞ്ഞൊരാ-

മൌനാനുരാഗത്താല്‍

എന്നുള്ളമെന്നും നീറിടുന്നു

പറയാന്‍ ഞനെറേ കൊതിച്ചിടുന്നു..

ഇഷ്ടം പറഞ്ഞപ്പോള്‍..

അടുക്കുവാന്‍ വന്നപ്പോള്‍..

എന്നെ തനിച്ചക്കി പോയതല്ലേ..

നീ എന്നെ വെറുത്തെങ്ങോ മറഞ്ഞതല്ലേ…

അന്നെന്നുള്ളില്‍ ശ്രുതിപോയ രാഗം

നിനക്കായ്‌ വീണ്ടും പുനര്‍ജനിച്ചു..

നിനക്കായ്‌ വീണ്ടും പാടുന്നു ഞാന്‍..

സഖി നിനക്കായ്‌ ഇന്നും കാതിരിപ്പൂ…

by

വിനയ്‌

ഒഴിഞ്ഞ കുപ്പികള്‍… !!!

സെപ്റ്റംബര്‍ 3, 2009

മാളം നിങ്ങള്‍ക്കായ്‌ അവതരിപ്പിക്കുന്നു…

സാധാരണ ചിലവില്‍ നിന്നും… നാലര ലക്ഷം കൂടുതല്‍ മുടക്കി..

ബിഗ്‌ ബഡ്ജെറ്റ്‌…. ജീവിത കഥ…

“ഒഴിഞ്ഞ കുപ്പികള്‍… !!!”

സ്ക്രീനില്‍ നിങ്ങളുടെ പ്രിയ കഥാപാത്രങ്ങള്‍..

മാളം…

മാത്യു ജി പി. (ജി.പി).

നിഥിന്‍ മാത്യു സൈമണ്‍. (നെഹ്റാ).

ജിംസണ്‍ ജോണ്‍. (മച്ചാ).

ശ്രീകാന്ത്‌ ടി എന്‍. (കെ.പി).

വിനയ്‌ ജോസ്‌. (വിനയ്‌).

ദിപിന്‍ ജി. (ദിപിന്‍).

ജൊബിന്‍ ജൊസഫ്‌. (വട്ട്‌സ്‌).

അനൂപ്‌ ടി എസ്‌. (സലീം).

അനില്‍ ആനന്ദ്‌. (നന്ദു).

ഹരീഷ്‌ അരവിന്ദന്‍. (ഹരീഷ്‌).

റിജൊ തൊമസ്‌. (പയ്യന്‍സ്‌)

ഹരിക്റ്‍ഷ്ണന്‍ ആര്‍. (ഹരി).

ജിനൊ സേവ്യര്‍. (പഴം).

സൊജിന്‍ പോള്‍. (കിളവന്‍).

&

നവീന്‍ പ്രകാശ്‌. (പ്രാക്‌).

അശ്വിന്‍ ജോര്‍ജ്ജ്‌. (അച്ചായന്‍).

രാഹുല്‍ എ ആര്‍. (ഡാറ്റാ).

രജ്ജിത്ത്‌ എസ്‌ ഉണ്ണിത്താന്‍. (അണ്ണേ).

വിഷ്ണു ആര്‍. (സി.പി).

&&

ഷാനല്‍ കെ ആന്‍ഡ്രൂസ്‌. (ഷാനല്‍).

നിഷാന്ത് രാജഗോപാൽ. (വാവാ).

ആദ്യം പറഞ്ഞപോലെ… മാളത്തിണ്റ്റേ അന്ന്യായങ്ങള്‍ സഹിക്കാന്‍ കഴിയാതെ പിരിഞ്ഞുപോയ രണ്ടുപേര്‍…. ഞങ്ങളുടെ വ്ര്‍ത്തികെടുകല്‍ക്കു മൂക സാക്ഷിയാകുന്ന കുറചുപേര്‍… പിന്നേ… ഞങ്ങളേ സ്നെഹിക്കുന്ന…. സുഹ്റുത്തുക്കള്‍… ഇവരെയെല്ലാം കഥയുടെ വഴിയില്‍ പരിചയപ്പെടാം…

മുന്‍വിധി:

ആ കൊളേജില്‍ നടന്ന ഏറ്റവും ബോര്‍ കഥയണിതു…. സാര്‍മാര്‍ക്കും പിന്നേ കുറേ നല്ല കുട്ടികള്‍ക്കും…

പെണ്‍കുട്ടികളൂം…. ആ പറഞ്ഞ നല്ല കുട്ടികളും… ഇതു വായിച്ചില്ലെങ്കിലും… വായിക്കന്‍ സാധ്യത ഉള്ളതുകൊണ്ടു…. പല ഭാഗങ്ങളും കട്ട്‌ ചെയ്തു കളഞ്ഞു, ഈ നീണ്ട കഥ… ഒരു ചെറുകഥയാക്കി….!!! സഹിക്കുക…!!! സഹകരിക്കുക… !!!

wait & see…..!!!!

കാല്‌പാടുകള്‍… !!!

സെപ്റ്റംബര്‍ 3, 2009

കാല്‌പാടുകള്‍… !!!

കാര്യങ്ങള്‍ ഒന്നും തന്നെയില്ല…!!! നഷ്ടങ്ങള്‍ ഒരുപാടുണ്ടൂതാനും….!!! പക്ഷേ… ചില കാര്യങ്ങള്‍…. ചിലരുടെ കാര്യങ്ങള്‍… അതു നിങ്ങള്‍ അറിയണം…!!! ന്യായങ്ങള്‍ ഒന്നും തന്നെയില്ലതേ… അന്ന്യായങ്ങള്‍ മാത്രം ചെയ്ത മാളത്തിനും(കോളേജ്‌ ഭാഷ്യത്തില്‍ ദുഷ്ടാന്‍മാക്കളുടെ വീടു…)അവരുടെ ന്യായങ്ങളുണ്ടു…!!! അതും നിങ്ങള്‍ അറിയണം…!!! അതേ.. കണ്ണുള്ളവര്‍ കാണട്ടേ… ചെവിയുള്ളവര്‍ കേള്‍ക്കട്ടേ… മനസുള്ളവര്‍ മാത്രം മനസിലാക്കട്ടേ… !!!

പറയുകയാണു ഞങ്ങളുടെ കഥ… പൊടിപ്പും തൊങ്ങലും ഇല്ലതേ…. !!!

” ഒഴിഞ്ഞ കുപ്പികള്‍… !!!”

2 be continued……….!!!