ഒഴിഞ്ഞ കുപ്പികള്‍… !!! ഭാഗം 2 കോളേജില്‍… !!!

നാല്‌ വര്‍ഷം ഗര്‍ഭകാലയളവ്‌….

അല്‍പവിജ്ഞാനികളായ വിദ്യാര്‍ത്ഥി ബീജങ്ങളെ…. പൂര്‍ണ്ണ വിജ്ഞാന കോശങ്ങളാക്കി പ്രസവിക്കാന്‍ കാത്തിരിക്കുകയാണവള്‍….

ഇതിനിടയില്‍ ഭ്രൂണഹത്യയും അലസിപോകലും സര്‍വ്വസാധാരണം… അവസാനം പ്രസവിച്ചു തള്ളുന്നതോ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അപൂര്‍വ്വ ശിശുക്കളെ…

അവളെയല്ല കുറ്റം പറയുന്നതു… ഞങ്ങളെ… പിന്നെ ഞങ്ങളെ ഞങ്ങളാകാന്‍ സഹായിച്ച കുറെ നല്ല അദ്ദ്യാപകരെയും….!!!

അല്ല ഇതെന്തിനാ ഇവിടെ പറഞ്ഞതു… !!!

അപ്പൊ കോളേജില്‍ എത്തി…

ഒട്ടോ വന്നു നിക്കുന്നതും എല്ലാവരും ഇറങ്ങി ഓടുന്നതു കാണാം… ഫാസ്റ്റ്‌ ഹവര്‍ കയറി പടിച്ചു മലത്തനല്ല… ഓട്ടോക്കു കൊടുക്കാന്‍ കാശ്‌ വേണ്ടേ…!!!

ഒടുവില്‍ ഏതെങ്ങിലും ഹതഭാഗ്യണ്റ്റെ തലയിലാകുന്നു ആ ഭാഗ്യം.. ഒന്നുകില്‍ കാശ്‌` കൊടുക്കുക… അല്ലങ്കില്‍

“ചേട്ടാ നാളെത്തരാം…”

കുഴപ്പമില്ല മാറി മാറി ആ ചാന്‍സ്‌ എല്ലവര്‍ക്കും കിട്ടറൂണ്ടു… എന്തായാലും മിശിഹാ ചേട്ടണ്റ്റെ ഭാഗ്യം… !!

ഓട്ടം ചെന്നു നില്‍ക്കുന്നതു ടോയലറ്റിലാണൂ… കോളേജിലെ വെള്ളം കുറച്ചു തലയില്‍ ഒഴിച്ചില്ലങ്കില്‍ സമാധാനം വരില്ലല്ലൊ ആര്‍ക്കും…

പിന്നെ ആദ്യം പറഞ്ഞ ചിലരുണ്ടല്ലൊ.. അപ്പിയിടാന്‍ വരുന്നവര്‍… അവര്‍ അവരുടെ  ദൌത്യത്തിനായ്‌ ക്യൂ നില്‍പ്പു ആരഭിക്കും…

അതു കഴിഞ്ഞു നേരേ കാണ്റ്റീന്‍…

ഇന്നലെ മാളത്തില്‍ നിന്നു വേച്ചു..വേച്ചു… പടിയിറങ്ങിപ്പൊയ…. അച്ചായനും , ഏ ആറും പ്രാക്കുമെല്ലാം അവിടെ ഹാജര്‍…!!!

“രണ്ട്‌ ഗ്ളാസ്സു ഇപ്പൊ തന്നെ കുടിച്ചളിയാ.. എന്നാ ഹന്‍ങ്ങോവറാടാ.. ”

“അയ്യടാ ബൂസ്റ്റ്‌ കുടിക്കുന്നപ്പോലെ പൂളവെള്ളം വലിച്ചു കയറ്റിയപ്പൊള്‍ ഓര്‍ത്തില്ലല്ലെ… ”

“അജി ചെട്ടാ അഞ്ചാറു നാരങ്ങാ വെള്ളംകൂടി എടുത്തോ”

[ ഈ മോരും, നാരങ്ങാ വെള്ളവും കുടിച്ചല്‍ ഹന്‍ങ്ങോവറ്‍ കുറായുമെന്നു പറയുന്നതു വെറുതയാ.. വായക്കു ഒരു സുഖം… അത്രതന്നേ…]

ഈ സമയമാകുമ്പോഴേക്കും കാണ്റ്റീന്‍ ഏകദേശം കാലിയായ്ക്കാണും…

“ഡാ രണ്ടു പുകയെടുത്തിട്ടു വരാം.. ”

വലിക്കാന്‍ ത്റാണിയുണ്ടായിട്ടല്ല… എന്നാലും….സിഗറേറ്റ്‌ കയ്യില്‍ ഉണ്ടായിപ്പോയില്ലേ…

“അജി ചേട്ടാ ആ തീപ്പട്ടി തന്നേ… ”

“വട്ടോളീ മോനേ… ദേ ഇപ്പൊ c v വന്നു ഒരു ചെക്കിംഗ്‌… നാടത്തിയട്ടു പോയതേയുള്ളൂ.. ”

“പിന്നെ… പുള്ളീയോടുപോയ്‌ പണിനോക്കാന്‍ പറ… പ്രാക്കേ നീ വന്നിണ്ടാ…… ”

അങ്ങിനെ സിഗറേറ്റ്‌ വലിക്കാനുള്ള ആദ്യ ഗ്യാങ്ങ്‌ പോകുന്നു…ബാക്കിയുള്ളാവര്‍ നാരങ്ങാ വെള്ളം നുണഞ്ഞു അടുത്ത ഊഴത്തിനായ്‌ കാത്തിരിക്കുന്നു..

ഇനി കഴിക്കാം… പൂരിയോ അപ്പമോ…. ബിസ്ക്കറ്റോ ഉള്ളതെന്തും…?

ജി പിക്ക്‌ പറ്റുണ്ട്‌.. അതിണ്റ്റെ അഹങ്കാരത്തില്‍ കാണ്റ്റീന്‍ കാലിയാക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണൂമല്ലോ….!!!

അങ്ങനെ കഴിച്ചും കുടിച്ചും വലിച്ചും…. കാലത്തെ കാണ്റ്റീന്‍ ദൌത്ത്യം അവസാനിപ്പിച്ചു അവിടന്നു ഇറങ്ങുന്നു…

അതിനു മുന്‍പു ഒരു കാര്യം…

വായില്‍ മദ്യത്തിണ്റ്റെ മണമില്ലതെ ഒരു ദിവസമെങ്കിലും കോളേജില്‍ കയറനമെന്ന ആഗ്രഹം… ഇതുവരെ നടന്നട്ടില്ല…

ഏതെങ്കിലും ഒരു പെണ്ണിനോടോ , ടീച്ചേര്‍സിനോടോ…. വാ തുറന്നു ഒന്നു മിണ്ടിപ്പോയാല്‍….

“എണ്റ്റെ ദൈവമേ… ഇവന്‍ കാലത്തെ അടിചിട്ടണാല്ലൊ കോളേജിലേക്കു കെട്ടിയെടുത്തിരിക്കുന്നതു…”

ഇങ്ങനെ മനസ്സില്‍ പറഞ്ഞവര്‍ സ്ഥലം കാലിയാക്കും…

ഇതിനു വിരാമമിടാന്‍ ഒരു ശ്രമമെന്നോണം… കാണ്റ്റീനിലെ മണസംഹാര മിഠായ്കള്‍ വാങ്ങി വായില്‍ നിറാച്ചാണു ക്ലാസിലേക്കു പോകുന്നതു… !!

എങ്ങനെയൊക്കെ ധ്റ്‍തി കാണിച്ചാലും ആദ്യത്തെ ഹവര്‍ പ്പോക്കാ…!!!

അയ്യോ…പടിക്കന്‍ മുട്ടിനില്‍ക്കുന്നതുകൊണ്ടല്ല ഈ വിഷമം…

അറ്റന്‍ഡന്‍സ്സ്‌…. !!!

പടിച്ചു ഇറങ്ങിയപ്പൊ തന്നെ…. ആര്‍ക്കോ എന്തൊക്കയൊ ചെയ്തു കൊടുത്തു പടിപ്പിക്കാന്‍ കയറിയ….. ചില നല്ല അദ്ദ്യപകരുണ്ടു…[വളരെ കുറച്ചുപേര്‍ മാത്രം…. നല്ലവര്‍….]

അവരുടെ  ക….ക്കിടയിലാണല്ലോ…. ഈ അറ്റന്‍ഡന്‍സ്സ്‌…

കലികാല വൈഭവം… !!!

ഇപ്പോഴേ….അവരെ എന്തെങ്ങിലും പറഞ്ഞു ഗുരുത്തദോഷം വാങ്ങുന്നില്ലാ…. ഇനിയും സമയമുണ്ടല്ലോ…. കാണാം…!!!

ചുവന്ന കോണകം കഴുത്തില്‍ കെട്ടാത്തതുകൊണ്ടോ… പാണ്റ്റിണ്റ്റെ നിറം…മാറിയതുകൊണ്ടോ…. ഒളിച്ചുവേണം.. ക്ലാസ്സിനു മുന്നില്‍ വരെ എത്താന്‍….  c.v എങ്ങാനും കണ്ടാല്‍…

അങ്ങനേ ഷേക്സ്‌പിയര്‍ തോറ്റുപോകുന്ന…c.vയുടെ  ഇംഗ്ളീഷ്‌ ശകാരവര്‍ഷത്തില്‍ നിന്നും രക്ഷപ്പെട്ടു… ക്ലാസ്സിനു മുന്നിലെത്തുന്നു…. !!!

“നീ തുറക്കു…. !!!”

“അയ്യടാ…. നീ തുറക്കു…. !!!”

ടക്ക്‌.. ട്ക്ക്‌….

സാര്‍…

അങ്ങനെ ഇഷ്ടവും ഇഷ്ടക്കേടുകളുമുള്ള…

മധുരവും കയ്പ്പുമുള്ള…

ഞങ്ങളുടെ ക്ലാസുകളിലേക്കു…

ക്ലാസ്സിലെ അങ്കം തുടരും…..!!!

Advertisements

2 പ്രതികരണങ്ങള്‍ to “ഒഴിഞ്ഞ കുപ്പികള്‍… !!! ഭാഗം 2 കോളേജില്‍… !!!”

  1. ഏ .ആർ രാഹുൽ Says:

    നന്നായിട്ടുണ്ട്.നല്ല ശൈലി..

  2. Siva Says:

    muttada mutt.. 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )


%d bloggers like this: