കണ്ണീർ നനഞ്ഞു പടർന്നൊരാ കവിൾ തടം
ചുണ്ടാൽ തഴുകി നിൻ വേദനയുടെ രുചി ഞാനറിയുന്നു….
അകലാൻ കൊതിക്കുമ്പൊഴും
എവിടെയൊ കോർതിട്ടു വലിക്കുന്നൊര
മുറിഞ്ഞാൽ തകരുന്ന നമ്മുടെ ബന്ധവും
ചിരി നല്കാൻ കൊതിക്കുമ്പോൾ
എന്നൊ മറന്നൊരാ മന്ദഹാസം പൊഴിക്കൻ
നിൻ ചുണ്ടുകൾ വെറുക്കുന്നു
വേദന കോപമായ് മാറുമ്പോൾ
എന്നിലെ മ്രുഗവും പതിയെ ഉനർന്നിടും
തഴുകൽ അഴുക്കായ്
തലോടൽ മടുപ്പയ്
നിന്നെ അറിയാതെ നിന്നിലമരാൻ അവൻ കൊതിച്ചിടും
മാപ്പു നല്‍കൂ നീ സഖി
തകർന്നൊരെൻ ഹ്രുദയക്കൂട്ടിൽ നിന്ന്
പറന്നകലാം നിനക്കിനി
ഏതു ബന്ധവും അന്ന്യമാം
by
വിനയ്
Advertisements
മാര്‍ച്ച് 19, 2010 -ല്‍ 12:35 pm |
നീ പുതിയതായി ഒന്നും എഴുതുന്നില്ലെല്ലോ എന്ന് കഴിഞ്ഞ ദിവസം വിചാരിച്ചേയുള്ളൂ..
നന്നായി.ആശംസകള്‍..